ഇടമുറിയാതെത്തുന്ന ഓർമ്മകൾ വീണ്ടുമെൻ
അരിമുള ഗ്രാമകുളിരും മനുഷ്യരും
പുലർകാലമെന്നും ഈ വഴി പാതയിൽ
മുത്തശ്ശനൊപ്പം കൂട്ടായ് നടന്നതും
മുത്തശ്ശിപ്പൂവിനു വെത്തില വാങ്ങുവാൻ
പാടത്തിന്നക്കരെ ഓടിക്കിതച്ചതും
ഉച്ചനെൽപ്പാടത്ത് അച്ച്ചനുവേണ്ടി
കൊച്ചു പാത്രത്തിൽ ചോറുമായ് ചെന്നതും
അതിരാണി പൂവിതൾ ചേർത്തു ഞാനന്ന്
കൊച്ചനുജത്തിക്ക് മാലയായ് കോർത്തതും
നീളുമീ പാടവരമ്പിലൂടെന്നും,
ചേമ്പില കുടചൂടി പെരുമഴക്കാലത്ത്
വള്ളിച്ചെരുപ്പിട്ട് മന്ദം നടന്നതും
വെള്ളികൊലുസിട്ട തോട്ടിൻ കരയിലായ്
ചെളി വീണ പാവാട കഴുകുവാൻ ചെന്നതും
കുഞ്ഞുകഞ്ഞി പാത്രമെടുത്തതിൽ
രണ്ടു പരൽ മീനു, കൂടെ പിടിച്ചതും
നിത്യ കാമുക കണ്ണുകൾ ആശിക്കും
നിത്യയവ്വന കാമുകി ഹൃദയമേ
ഇനിയുമീ കാലത്തിനൊപ്പം നടക്കണം
നീളുമീ പാടവരമ്പത്തിരിക്കണം
