മൂന്നാം കണ്ണടച്ചെന്നെ നോക്കും
കൂവളം ചൂടിയ നീലകണ്ഡാ.....
നല്ലിളം കൂവള പൂക്കളെണ്ണി
പൊന്നുമ്മ നൽകുന്ന നാഗങ്ങളെ
കാർമുടി കുമ്പിളിൽ പാൽ ചുരത്തി
യാത്രക്കൊരുങ്ങുന്ന ശിവഗംഗയേ...
കൂന്തൽച്ചുരുളിൽ നീയിരുന്നു..
പാർവ്വണ ചന്ദ്രിക കൂട്ടിരുന്നു....
ദേവ ദേവനാം കൈലാസവാസന്
നന്ദികേശനും കൂട്ടിരുന്നു.....
നൃത്തമാടുന്ന മൺചിരാതിൻ
ചുറ്റുവിളക്കിൻ പൊൻപ്രഭയിൽ
മാഞ്ചാലിൻ തിരുമുറ്റം ഞാനണയാം
കോവിലിൻ തേവരെ കൈ വണങ്ങാം...
കൈലാസവാസ കാത്തു കൊൾക....
ഹൃദയം നടത്തുന്ന വഴിയിലൂടെ...
കൈപിടിച്ചെന്നെ വഴിനടത്തൂ...
എല്ലാ വ്യഥകളും മോഹങ്ങളും
നൽവഴി കാട്ടി നീ ധന്യമാക്കൂ...
കൂവളം ചൂടിയ നീലകണ്ഡാ.....
നല്ലിളം കൂവള പൂക്കളെണ്ണി
പൊന്നുമ്മ നൽകുന്ന നാഗങ്ങളെ
കാർമുടി കുമ്പിളിൽ പാൽ ചുരത്തി
യാത്രക്കൊരുങ്ങുന്ന ശിവഗംഗയേ...
കൂന്തൽച്ചുരുളിൽ നീയിരുന്നു..
പാർവ്വണ ചന്ദ്രിക കൂട്ടിരുന്നു....
ദേവ ദേവനാം കൈലാസവാസന്
നന്ദികേശനും കൂട്ടിരുന്നു.....
നൃത്തമാടുന്ന മൺചിരാതിൻ
ചുറ്റുവിളക്കിൻ പൊൻപ്രഭയിൽ
മാഞ്ചാലിൻ തിരുമുറ്റം ഞാനണയാം
കോവിലിൻ തേവരെ കൈ വണങ്ങാം...
കൈലാസവാസ കാത്തു കൊൾക....
ഹൃദയം നടത്തുന്ന വഴിയിലൂടെ...
കൈപിടിച്ചെന്നെ വഴിനടത്തൂ...
എല്ലാ വ്യഥകളും മോഹങ്ങളും
നൽവഴി കാട്ടി നീ ധന്യമാക്കൂ...
No comments:
Post a Comment